Text copied!
CopyCompare
മലയാളം ബൈബിള്‍ - യോശുവ

യോശുവ 12

Help us?
Click on verse(s) to share them!
1യിസ്രായേൽമക്കൾ യോർദ്ദാനു കിഴക്ക് അർന്നോൻ താഴ്‌വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
2ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും
3കിന്നെരോത്ത്കടൽ മുതൽ ഉപ്പുകടൽ വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും,തെക്ക് പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.
4ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.
5അവൻ ഹെർമ്മോൻപർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
6അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും അവകാശമായി കൊടുത്തു.
7യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കയും ചെയ്തു.
8മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ.
9യെരീഹോരാജാവ്,ബേഥേലിന്നരികെയുള്ള ഹായിരാജാവ്;
10യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;
11യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;
12എഗ്ലോനിലെ രാജാവ്; ഗേസർരാജാവ്;
13ദെബീർരാജാവ്; ഗേദെർരാജാവ്;
14ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;
15ലിബ്നരാജാവ്; അദുല്ലാംരാജാവ്;
16മക്കേദാരാജാവ്; ബേഥേൽരാജാവ്;
17തപ്പൂഹരാജാവ്; ഹേഫെർരാജാവ്;
18അഫേക് രാജാവ്; ശാരോൻരാജാവ്;

19മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;
20അക്ശാപ്പുരാജാവ്; താനാക് രാജാവ്;
21മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;
22കർമ്മേലിലെ യൊക്നെയാംരാജാവ്;
23ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്;
24തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.