Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. ദിനവൃത്താന്തം

1. ദിനവൃത്താന്തം 8

Help us?
Click on verse(s) to share them!
1ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും
2നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.
3ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,
4അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,
5ഗേരാ, ശെഫൂഫാൻ, ഹൂരാം.
6ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാർ; അവർ അവരെ മാനഹത്തിലേക്ക് പിടിച്ചുകൊണ്ടുപോയി;
7നയമാൻ, അഹീയാവ്, ഗേരാ എന്നിവരെ അവൻ പിടിച്ചു കൊണ്ടുപോയി--പിന്നെ അവൻ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.
8ശഹരയീം തന്റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്ത് പുത്രന്മാരെ ജനിപ്പിച്ചു.
9അവൻ തന്റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മല്ക്കാം,
10യെവൂസ്, സാഖ്യാവ്, മിർമ്മാ എന്നിവരെ ജനിപ്പിച്ചു. ഇവർ അവന്റെ പുത്രന്മാരും പിതൃഭവനങ്ങൾക്ക് തലവന്മാരും ആയിരുന്നു.
11ഹൂശീമിൽ അവൻ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.
12എല്പയലിന്റെ പുത്രന്മാർ: ഏബെർ, മിശാം, ശേമെർ; ഇവൻ ഓനോവും ലോദും അതിനോട് ചേർന്ന പട്ടണങ്ങളും പണിതു;
13ബെരീയാവ്, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായിരുന്നു. അവർ ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു;
14അഹ്യോ, ശാശക്, യെരോമോത്ത്,
15സെബദ്യാവ്, അരാദ്, ഏദെർ, മീഖായേൽ,
16യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ.
17സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹെബെർ,
18യിശ്മെരായി, യിസ്ലീയാവ്, യോബാബ് എന്നിവർ

19എല്പയലിന്റെ പുത്രന്മാർ. യാക്കീം, സിക്രി,
20സബ്ദി, എലിയേനായി, സില്ലെഥായി,
21എലീയേർ, അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമിയുടെ പുത്രന്മാർ;
22യിശ്ഫാൻ, ഏബെർ, എലീയേൽ,
23അബ്ദോൻ, സിക്രി, ഹാനാൻ
24ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്,
25യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ.
26ശംശെരായി, ശെഹര്യാവു, അഥല്യാവ്,
27യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ.
28ഇവർ അവരുടെ തലമുറകളിൽ പിതൃഭവനങ്ങൾക്ക് തലവന്മാരും പ്രധാനികളും ആയിരുന്നു; അവർ യെരൂശലേമിൽ പാർത്തിരുന്നു.
29ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും അവന്റെ ഭാര്യ മയഖായും താമസിച്ചിരുന്നു
30അവന്റെ ആദ്യജാതൻ അബ്ദോൻ കൂടാതെ സൂർ, കീശ്, ബാൽ, നാദാബ്,
31ഗെദോർ, അഹ്യോ, സേഖെർ എന്നിവരും താമസിച്ചിരുന്നു.
32മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ താമസിച്ചു.
33നേർ കീശിനെ ജനിപ്പിച്ചു, കീശ് ശൗലിനെ ജനിപ്പിച്ചു, ശൗൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
34യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
35മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
36ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;

37അവന്റെ മകൻ രാഫാ; അവന്റെ മകൻ ഏലാസാ;
38അവന്റെ മകൻ ആസേൽ; ആസേലിന് ആറ് പുത്രന്മാർ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവു, ഓബദ്യാവു, ഹാനാൻ. ഇവർ എല്ലാവരും ആസേലിന്റെ പുത്രന്മാർ.
39ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതൻ ഊലാം; രണ്ടാമൻ യെവൂശ്, മൂന്നാമൻ എലീഫേലെത്ത്.
40ഊലാമിന്റെ പുത്രന്മാർ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവർക്ക് അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത് (150). ഇവർ എല്ലാവരും ബെന്യാമീന്യസന്തതികൾ.