Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ - 1. രാജാക്കന്മാർ 18

1. രാജാക്കന്മാർ 18:36-46

Help us?
Click on verse(s) to share them!
36വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്ത്, ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, അവിടുന്ന് യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്ന് വെളിപ്പെടുമാറാകട്ടെ.
37യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്ന് തന്നേ ദൈവം എന്നും അവിടുന്ന് തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്ക് തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്ന് പറഞ്ഞു.
38ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ച് തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
39ജനം എല്ലാം അത് കണ്ട് കവിണ്ണുവീണ്: ‘യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം’ എന്ന് പറഞ്ഞു.
40ഏലീയാവ് അവരോട്: “ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിൻ; അവരിൽ ഒരുത്തനും രക്ഷപെടരുത് ” എന്ന് പറഞ്ഞു. അവർ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോൻ തോട്ടിനരികെ കൊണ്ടുചെന്ന് അവിടെവെച്ച് കൊന്നുകളഞ്ഞു.
41പിന്നെ ഏലീയാവ് ആഹാബിനോട്: “നീ ചെന്ന് ഭക്ഷിച്ച് പാനം ചെയ്യുക; വലിയ മഴയുടെ മുഴക്കം ഉണ്ട് ” എന്ന് പറഞ്ഞു.
42ആഹാബ് ഭക്ഷിച്ച് പാനം ചെയ്യേണ്ടതിന് പോയി. ഏലീയാവോ കർമ്മേൽ പർവ്വതത്തിന്റെ മുകളിൽ കയറി മുഖം തന്റെ മുഴങ്കാലുകളുടെ നടുവിൽ വെച്ച് കുനിഞ്ഞിരുന്നു; അവൻ തന്റെ ബാല്യക്കാരനോട്:
43“നീ ചെന്ന് കടലിന് നേരെ നോക്കുക ” എന്ന് പറഞ്ഞു. അവൻ ചെന്ന് നോക്കീട്ട്: ‘ഒന്നും ഇല്ല’ എന്ന് പറഞ്ഞു. അതിന് അവൻ : ‘വീണ്ടും ചെല്ലുക’ എന്ന് ഏഴുപ്രാവശ്യം പറഞ്ഞു.
44ഏഴാം പ്രാവശ്യമോ അവൻ: ‘ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു’ എന്ന് പറഞ്ഞു. അതിന് അവൻ: “നീ ചെന്ന് ‘മഴ നിന്നെ തടഞ്ഞുനിർത്താതിരിക്കേണ്ടതിന് രഥം പൂട്ടി ഇറങ്ങിപ്പോകാൻ’ ആഹാബിനോട് പറയുക ” എന്ന് പറഞ്ഞു.
45ഉടനെ ആകാശം മേഘങ്ങൾ കൊണ്ട് കറുത്ത് വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്ക് പോയി.
46എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവൻ അര മുറുക്കി യിസ്രായേലിൽ എത്തുംവരെ ആഹാബിന് മുമ്പായി ഓടി.

Read 1. രാജാക്കന്മാർ 181. രാജാക്കന്മാർ 18
Compare 1. രാജാക്കന്മാർ 18:36-461. രാജാക്കന്മാർ 18:36-46