3അവൻ ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.
4അവൻ നമ്മുടെ ഓഹരി തിരഞ്ഞെടുത്ത് തന്നു; താൻ സ്നേഹിച്ച യാക്കോബിന്റെ പ്രശംസയായ ഭൂമി തന്നെ.
5ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടി ആരോഹണം ചെയ്യുന്നു.
6ദൈവത്തിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന് സ്തുതി പാടുവിൻ, സ്തുതി പാടുവിൻ.
7ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു സങ്കീർത്തനത്തോടെ സ്തുതി പാടുവിൻ.
8ദൈവം ജനതകളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.
9വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകൾ ദൈവത്തിന്റേതല്ലോ; അവൻ ഏറ്റവും ഉന്നതനായിരിക്കുന്നു.