13എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്ക് ഞാൻ ചെവികൊടുത്തില്ല.
14സഭയുടെയും സംഘത്തിന്റെയും മദ്ധ്യത്തിൽ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ” എന്നിങ്ങനെ പറയുവാൻ സംഗതിവരരുത്.
15നിന്റെ സ്വന്തം ജലാശയത്തിലെ ജലവും സ്വന്തം കിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്കുക.
16നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകണമോ?
17അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്ക് മാത്രമേ ഇരിക്കാവു.