4അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു; നീതികേട് പ്രവർത്തിക്കുന്ന ഏവരും വൻപ് പറയുന്നു.
5യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
6അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥരെ അവർ ഹിംസിക്കുന്നു.
7“യഹോവ കാണുകയില്ല; യാക്കോബിന്റെ ദൈവം ഗ്രഹിക്കുകയില്ല” എന്ന് അവർ പറയുന്നു.
8ജനത്തിൽ ബുദ്ധിഹീനരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്ക് എപ്പോൾ ബുദ്ധി ഉദിക്കും?
9ചെവിയെ നട്ടവൻ കേൾക്കുകയില്ലയോ? കണ്ണ് നിർമ്മിച്ചവൻ കാണുകയില്ലയോ?
10ജനതതികളുടെ മേൽ ശിക്ഷണം നടത്തുന്നവൻ ശാസിക്കുകയില്ലയോ? അവൻ മനുഷ്യർക്ക് ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
11മനുഷ്യരുടെ വിചാരങ്ങൾ മായ എന്ന് യഹോവ അറിയുന്നു.
12യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ വിശ്രമം നൽകേണ്ടതിന്
13നീ ശിക്ഷിക്കുകയും നിന്റെ ന്യായപ്രമാണം ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
14യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.