Text copied!
CopyCompare
മലയാളം ബൈബിള്‍ - 1. രാജാക്കന്മാർ - 1. രാജാക്കന്മാർ 20

1. രാജാക്കന്മാർ 20:6-13

Help us?
Click on verse(s) to share them!
6നാളെ ഈ സമയത്ത് ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കൽ അയക്കും; അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും പരിശോധിച്ച് നിനക്ക് ഇഷ്ടമുള്ളത് എല്ലാം കൈവശപ്പെടുത്തി കൊണ്ടുപോരും ” എന്ന് പറഞ്ഞു.
7അപ്പോൾ യിസ്രായേൽരാജാവ് ദേശത്തെ എല്ലാ മൂപ്പന്മാരെയും വരുത്തി: “അവൻ ദോഷം ഭാവിക്കുന്നത് നോക്കിക്കാണ്മിൻ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും വെള്ളിയും പൊന്നും അവൻ ആളയച്ച് ചോദിച്ചു; എന്നാൽ ഞാൻ അത് നിരസ്സിച്ചില്ല ” എന്ന് പറഞ്ഞു.
8എല്ലാ മൂപ്പന്മാരും സകലജനവും അവനോട് : “നീ കേൾക്കരുത്, സമ്മതിക്കയും അരുത് ” എന്ന് പറഞ്ഞു.
9ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോട് : “നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‌വാൻ കഴിവില്ല” എന്ന് എന്റെ യജമാനനായ രാജാവിനോട് ബോധിപ്പിക്കേണം എന്ന് പറഞ്ഞു. ദൂതന്മാർ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു
10ബെൻ-ഹദദ് അവന്റെ അടുക്കൽ ആളയച്ചു : “എന്റെ അനുയായികൾക്ക് ഓരോ പിടിവാരുവാൻ ശമര്യയിലെ പൊടി അവശേഷിക്കുന്നെങ്കിൽ ദേവന്മാർ എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് പറയിച്ചു.
11അതിന് യിസ്രായേൽരാജാവ് : “വാൾ അരെക്ക് കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുത് എന്ന് അവനോട് പറയുക ” എന്ന് ഉത്തരം പറഞ്ഞു.
12എന്നാൽ ബെൻ-ഹദദും രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ ഈ സന്ദേശം കേട്ടിട്ട് തന്റെ ഭൃത്യന്മാരോട് : “ഒരുങ്ങിക്കൊൾവിൻ” എന്ന് കല്പിച്ചു; അങ്ങനെ അവർ പട്ടണത്തെ ആക്രമിക്കാൻ തയ്യാറായി.
13എന്നാൽ ഒരു പ്രവാചകൻ ഉടനെ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: “ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്ന് നീ അറിയും” യഹോവ ഇപ്രകാരം അരുളിച്ചെയുന്നു എന്ന് പറഞ്ഞു.

Read 1. രാജാക്കന്മാർ 201. രാജാക്കന്മാർ 20
Compare 1. രാജാക്കന്മാർ 20:6-131. രാജാക്കന്മാർ 20:6-13