Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 97

സങ്കീർത്തനങ്ങൾ 97:5-9

Help us?
Click on verse(s) to share them!
5യഹോവയുടെ സന്നിധിയിൽ, സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ, പർവ്വതങ്ങൾ മെഴുകുപോലെ ഉരുകുന്നു.
6ആകാശം അവന്റെ നീതി പ്രസിദ്ധമാക്കുന്നു; സകലജനതകളും അവന്റെ മഹത്വം കാണുന്നു.
7വിഗ്രഹങ്ങളെ സേവിക്കുകയും ബിംബങ്ങളിൽ പ്രശംസിക്കുകയും ചെയ്യുന്നവരെല്ലാം ലജ്ജിച്ചുപോകും; സകലദേവന്മാരുമേ, അവനെ നമസ്കരിക്കുവിൻ.
8സീയോൻ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികൾ ഹേതുവായി യെഹൂദാപുത്രിമാർ ഘോഷിച്ചാനന്ദിക്കുന്നു.
9യഹോവേ, നീ സർവ്വഭൂമിക്കും മീതെ അത്യുന്നതൻ; സകലദേവന്മാർക്കും മീതെ ഉയർന്നവൻ തന്നെ.

Read സങ്കീർത്തനങ്ങൾ 97സങ്കീർത്തനങ്ങൾ 97
Compare സങ്കീർത്തനങ്ങൾ 97:5-9സങ്കീർത്തനങ്ങൾ 97:5-9