Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 7

സദൃശവാക്യങ്ങൾ 7:3-16

Help us?
Click on verse(s) to share them!
3നിന്റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയിൽ എഴുതുക.
4ജ്ഞാനത്തോട്: “നീ എന്റെ സഹോദരി” എന്ന് പറയുക; വിവേകത്തെ സഖി എന്ന് വിളിക്കുക.
5അവ നിന്നെ പരസ്ത്രീയുടെ കൈയിൽ നിന്നും ചക്കരവാക്ക് പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
6ഞാൻ എന്റെ വീടിന്റെ കിളിവാതില്ക്കൽ അഴികൾക്ക് ഇടയിലൂടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ
7ഭോഷന്മാരുടെ ഇടയിൽ ഒരുവനെ കണ്ടു; യൗവനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായ ഒരു യുവാവിനെ കണ്ടറിഞ്ഞു.
8അവൻ വൈകുന്നേരം, സന്ധ്യാസമയത്ത്, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,
9അവളുടെ വീടിന്റെ കോണിനരികെ വീഥിയിൽകൂടി കടന്ന്, അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കൂടിനടന്നുചെല്ലുന്നു.
10പെട്ടെന്ന് ഇതാ ഒരു സ്ത്രീ, വേശ്യാവസ്ത്രം ധരിച്ചും, ഹൃദയത്തിൽ ഉപായം നിരൂപിച്ചും, അവനെ എതിരേറ്റുവരുന്നു.
11അവൾ മോഹപരവശയും തന്നിഷ്ടക്കാരിയും ആകുന്നു; അവളുടെ കാല് വീട്ടിൽ അടങ്ങിയിരിക്കുകയില്ല.
12ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവൾ പതിയിരിക്കുന്നു.
13അവൾ അവനെ പിടിച്ചുചുംബിച്ച്, ലജ്ജകൂടാതെ അവനോട് പറയുന്നത്
14“എനിക്ക് സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്ന് ഞാൻ എന്റെ നേർച്ചകൾ കഴിച്ചിരിക്കുന്നു.
15അതുകൊണ്ട് ഞാൻ നിന്നെ കാണുവാൻ ആഗ്രഹിച്ച് നിന്നെ എതിരേല്ക്കുവാൻ പുറപ്പെട്ട് നിന്നെ കണ്ടെത്തിയിരിക്കുന്നു.
16ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും ഈജിപ്റ്റിലെ നൂൽകൊണ്ടുള്ള വർണ്ണവിരികളും വിരിച്ചിരിക്കുന്നു.

Read സദൃശവാക്യങ്ങൾ 7സദൃശവാക്യങ്ങൾ 7
Compare സദൃശവാക്യങ്ങൾ 7:3-16സദൃശവാക്യങ്ങൾ 7:3-16