1യെദൂഥൂൻ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. നാവ് കൊണ്ട് പാപം ചെയ്യാതിരിക്കുവാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും, ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ അധരം കടിഞ്ഞാണിട്ട് അടക്കിവയ്ക്കും എന്നും ഞാൻ പറഞ്ഞു.
2ഞാൻ സംസാരിക്കാതെ ഊമനായിരുന്നു; നന്മയായ കാര്യങ്ങൾ പോലും ഉച്ചരിയ്ക്കാതെ മൗനമായിരുന്നു; എന്റെ ഉള്ളിൽ സങ്കടം പൊങ്ങിവന്നു.