16“അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്ന് ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ.
17ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
18ഞാൻ എന്റെ അകൃത്യം ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു.
19എന്റെ ശത്രുക്കൾ വീറും ബലവുമുള്ളവർ, എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു.
20ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു.
21യഹോവേ, എന്നെ കൈ വിടരുതേ; എന്റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ.
22എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനായി വേഗം വരണമേ.