Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 36

സങ്കീർത്തനങ്ങൾ 36:4-11

Help us?
Click on verse(s) to share them!
4അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; തിന്മയുടെ വഴിയിൽ അവൻ നില്ക്കുന്നു; ദോഷം വെറുക്കുന്നതുമില്ല.
5യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
6നിന്റെ നീതി മഹാപർവ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികൾ ആഴികളെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
7ദൈവമേ, നിന്റെ ദയ എത്ര വിലയേറിയത്! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
8നിന്റെ ആലയത്തിലെ സമൃദ്ധി അനുഭവിച്ച് അവർ തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.
9നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.
10നിന്നെ അറിയുന്നവർക്ക് നിന്റെ ദയയും പരമാർത്ഥഹൃദയമുള്ളവർക്ക് നിന്റെ നീതിയും നിലനിർത്തേണമേ.
11നിഗളികളുടെ കാല് എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ.

Read സങ്കീർത്തനങ്ങൾ 36സങ്കീർത്തനങ്ങൾ 36
Compare സങ്കീർത്തനങ്ങൾ 36:4-11സങ്കീർത്തനങ്ങൾ 36:4-11