Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 30

സങ്കീർത്തനങ്ങൾ 30:6-11

Help us?
Click on verse(s) to share them!
6“ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്ന് എന്റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു.
7യഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖം മറച്ചു, ഞാൻ ഭ്രമിച്ചുപോയി.
8യഹോവേ, ഞാൻ നിന്നോട് നിലവിളിച്ചു; യഹോവയോട് ഞാൻ യാചിച്ചു.
9ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? ധൂളി നിന്നെ സ്തുതിക്കുമോ? അത് നിന്റെ സത്യം പ്രസ്താവിക്കുമോ?
10യഹോവേ, കേൾക്കണമേ; എന്നോടു കരുണയുണ്ടാകണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കണമേ.
11നീ എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു; എന്റെ ചണവസ്ത്രം നീ അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു;

Read സങ്കീർത്തനങ്ങൾ 30സങ്കീർത്തനങ്ങൾ 30
Compare സങ്കീർത്തനങ്ങൾ 30:6-11സങ്കീർത്തനങ്ങൾ 30:6-11