Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 20

സദൃശവാക്യങ്ങൾ 20:1-5

Help us?
Click on verse(s) to share them!
1വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവയാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകുകയില്ല.
2രാജാവിന്റെ ക്രോധം സിംഹഗർജ്ജനംപോലെ; അവനെ കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോട് ദ്രോഹം ചെയ്യുന്നു.
3കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും.
4മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
5മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും.

Read സദൃശവാക്യങ്ങൾ 20സദൃശവാക്യങ്ങൾ 20
Compare സദൃശവാക്യങ്ങൾ 20:1-5സദൃശവാക്യങ്ങൾ 20:1-5