Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 83

സങ്കീർത്തനങ്ങൾ 83:1-8

Help us?
Click on verse(s) to share them!
1ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.
2ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ വെറുക്കുന്നവർ തല ഉയർത്തുന്നു.
3അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കുകയും നിനക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു.
4“വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക. അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്ന് അവർ പറഞ്ഞു.
5അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യം ചെയ്യുന്നു.
6ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും,
7ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;
8അശ്ശൂരും അവരോട് യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്ക് സഹായമായിരുന്നു. സേലാ.

Read സങ്കീർത്തനങ്ങൾ 83സങ്കീർത്തനങ്ങൾ 83
Compare സങ്കീർത്തനങ്ങൾ 83:1-8സങ്കീർത്തനങ്ങൾ 83:1-8