1സംഗീതപ്രമാണിക്ക്; ഒരു സങ്കീർത്തനം; ദാവീദിന്റെ ഒരു ഗീതം. ദൈവമേ, സീയോനിൽ നിന്നെ സ്തുതിക്കുന്നത് യോഗ്യം തന്നെ; നിനക്കു തന്നെ നേർച്ച കഴിക്കുന്നു.
2പ്രാർത്ഥന കേൾക്കുന്ന ദൈവമേ, സകലജഡവും നിന്റെ അടുക്കലേക്ക് വരുന്നു.
3എന്റെ അകൃത്യങ്ങൾ എന്റെ നേരെ പ്രബലമായിരിക്കുന്നു; അങ്ങ് ഞങ്ങളുടെ അതിക്രമങ്ങൾക്ക് പരിഹാരം വരുത്തും.
4നിന്റെ പ്രാകാരങ്ങളിൽ വസിക്കേണ്ടതിന് നീ തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ട് തൃപ്തരാകും.