Text copied!
CopyCompare
മലയാളം ബൈബിള്‍ - സങ്കീർത്തനങ്ങൾ - സങ്കീർത്തനങ്ങൾ 56

സങ്കീർത്തനങ്ങൾ 56:5-11

Help us?
Click on verse(s) to share them!
5ഇടവിടാതെ അവർ എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു; അവരുടെ വിചാരങ്ങളെല്ലാം എന്റെ നേരെ തിന്മയ്ക്കായിട്ടാകുന്നു.
6അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണനായി പതിയിരിക്കുന്നതുപോലെ അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
7നീതികേടിനാൽ അവർ രക്ഷപെടുമോ? ദൈവമേ, നിന്റെ കോപത്തിൽ ജനതകളെ തള്ളിയിടണമേ.
8എന്റെ ലക്ഷ്യമില്ലാത്ത നടപ്പുകൾ നീ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ സൂക്ഷിക്കണമേ; അത് നിന്റെ പുസ്തകത്തിൽ ഇല്ലയോ?
9ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ തന്നെ എന്റെ ശത്രുക്കൾ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്ന് ഞാൻ അറിയുന്നു.
10ഞാൻ ദൈവത്തിൽ, അവന്റെ വചനത്തിൽ തന്നെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തിൽ പ്രശംസിക്കും.
11ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യുവാൻ കഴിയും?

Read സങ്കീർത്തനങ്ങൾ 56സങ്കീർത്തനങ്ങൾ 56
Compare സങ്കീർത്തനങ്ങൾ 56:5-11സങ്കീർത്തനങ്ങൾ 56:5-11