5അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.
6അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ഉള്ളതാകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.
7കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.
8അവൻ വിചാരിക്കാത്ത സമയത്ത് അവന് അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ.
9എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും;
10യഹോവേ, നിനക്കു തുല്യൻ ആര്? “എളിയവനെ തന്നിലും ബലമേറിയവന്റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കൈയിൽനിന്നും നീ രക്ഷിക്കുന്നു” എന്ന് എന്റെ അസ്ഥികൾ എല്ലാം പറയും.
11കള്ളസാക്ഷികൾ എഴുന്നേറ്റ് ഞാൻ അറിയാത്ത കാര്യം എന്നോട് ചോദിക്കുന്നു.
12അവർ എനിക്കു നന്മയ്ക്കു പകരം തിന്മ ചെയ്ത്, എന്റെ പ്രാണന് അനാഥത്വം വരുത്തുന്നു.
13ഞാനോ, അവർ ദീനമായി കിടന്നപ്പോൾ ചണവസ്ത്രം ധരിച്ചു; ഉപവാസം കൊണ്ട് ഞാൻ എളിമപ്പെട്ടു. എന്റെ പ്രാർത്ഥന വീണ്ടും എന്റെ ഹൃദയത്തിലേക്ക് മടങ്ങിവന്നു.