21അവരുടെ ദേശം അവകാശമായി കൊടുത്തു - അവന്റെ ദയ എന്നേക്കുമുള്ളത്.
22തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ - അവന്റെ ദയ എന്നേക്കുമുള്ളത്.
23നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
24നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
25സകലജഡത്തിനും ആഹാരം കൊടുക്കുന്നവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
26സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.