2അവൻ യഹോവയോടു സത്യം ചെയ്ത് യാക്കോബിന്റെ വല്ലഭന് നേർന്നത് എന്തെന്നാൽ:
3“യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ
4ഞാൻ എന്റെ കൂടാര വീട്ടിൽ കടക്കുകയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
5ഞാൻ എന്റെ കണ്ണിന് ഉറക്കവും എന്റെ കൺപോളയ്ക്ക് മയക്കവും കൊടുക്കുകയില്ല.”
6നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ട് വനപ്രദേശത്ത് അത് കണ്ടെത്തിയല്ലോ.
7നാം അവന്റെ തിരുനിവാസത്തിലേക്കു ചെന്ന് അവന്റെ പാദപീഠത്തിൽ നമസ്കരിക്കുക.