1യേശു യോഹന്നാനേക്കാൾ അധികം ആളുകളെ ശിഷ്യന്മാരാക്കി സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ട് എന്നു കർത്താവ് അറിഞ്ഞപ്പോൾ
2ശിഷ്യന്മാർ അല്ലാതെ യേശു തന്നേ സ്നാനം കഴിപ്പിച്ചിരുന്നില്ലതാനും
3അവൻ യെഹൂദ്യദേശം വിട്ടു ഗലീലയ്ക്കു് യാത്രയായി.
4അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.
5അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസഫിന് കൊടുത്ത നിലത്തിനരികെ എത്തി.