Text copied!
CopyCompare
മലയാളം ബൈബിള്‍ - സഭാപ്രസംഗി - സഭാപ്രസംഗി 12

സഭാപ്രസംഗി 12:3-8

Help us?
Click on verse(s) to share them!
3അന്ന് വീട്ടുകാവല്ക്കാർ വിറയ്ക്കും; ബലവാന്മാർ കുനിയും; അരയ്ക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവരുടെ കാഴ്ച മങ്ങിപ്പോകും.
4തെരുവിലെ കതകുകൾ അടയും; അരയ്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിൽ ഉണർന്നുപോകും; പാട്ടുകാരികൾ ഒക്കെയും തളരുകയും ചെയ്യും;
5അന്ന് അവർ കയറ്റം പേടിക്കും; വഴിയിൽ ഭീതിപ്പെടുത്തുന്ന കാര്യങ്ങൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ ഇഴഞ്ഞുനടക്കും; മോഹങ്ങൾ അസ്തമിക്കും. മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുറ്റി സഞ്ചരിക്കും.
6അന്ന് വെള്ളിച്ചരട് അറ്റുപോകും; പൊൻകിണ്ണം തകരും; ഉറവിടത്തിലെ കുടം ഉടയും; കിണറ്റിലെ ചക്രം തകരും.
7പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്ക് തിരികെ ചേരും; ആത്മാവ് അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിപ്പോകും.
8ഹാ മായ, മായ, സകലവും മായ തന്നെ എന്ന് സഭാപ്രസംഗി പറയുന്നു.

Read സഭാപ്രസംഗി 12സഭാപ്രസംഗി 12
Compare സഭാപ്രസംഗി 12:3-8സഭാപ്രസംഗി 12:3-8