3നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയണമേ; “ഞാൻ നിന്റെ രക്ഷയാകുന്നു” എന്ന് എന്റെ പ്രാണനോട് പറയണമേ.
4എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്ക് ലജ്ജയും അപമാനവും വരട്ടെ; എനിക്ക് അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞ് ലജ്ജിച്ചു പോകട്ടെ.
5അവർ കാറ്റത്തെ പതിരുപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ.
6അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ഉള്ളതാകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ.
7കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.
8അവൻ വിചാരിക്കാത്ത സമയത്ത് അവന് അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവച്ച വലയിൽ അവൻ തന്നെ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ.