2ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
3കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
4ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
5ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
6ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
7വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.