13ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
14അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
16തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
17മഹാരാജാക്കന്മാരെ സംഹരിച്ചവന് -- അവന്റെ ദയ എന്നേക്കുമുള്ളത്.
18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.