Text copied!
Bibles in Malayalam

ലേവ്യപുസ്തകം 5:5-8 in Malayalam

Help us?

ലേവ്യപുസ്തകം 5:5-8 in മലയാളം ബൈബിള്‍

5 ആ വക കാര്യത്തിൽ അവൻ കുറ്റക്കാരനാകുമ്പോൾ താൻ പാപം ചെയ്തു എന്ന് അവൻ ഏറ്റുപറയണം.
6 താൻ ചെയ്ത പാപം നിമിത്തം അവൻ യഹോവയ്ക്ക് അകൃത്യയാഗമായി ചെമ്മരിയാട്ടിൻകുട്ടിയോ കോലാട്ടിൻകുട്ടിയോ ആയ ഒരു പെണ്ണാടിനെ പാപയാഗമായി കൊണ്ടുവരണം; പുരോഹിതൻ അവനുവേണ്ടി അവന്റെ പാപംനിമിത്തം പ്രായശ്ചിത്തം കഴിക്കണം.
7 ആട്ടിൻകുട്ടിക്ക് അവനു വകയില്ലെങ്കിൽ താൻ ചെയ്ത പാപംനിമിത്തം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റതിനെ ഹോമയാഗമായും യഹോവയ്ക്കു കൊണ്ടുവരണം.
8 അവൻ അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം; അവൻ പാപയാഗത്തിനുള്ളതിനെ മുമ്പേ അർപ്പിച്ച് അതിന്റെ തല കഴുത്തിൽനിന്നു പിരിച്ചുപറിക്കണം; എന്നാൽ തല ശരീരത്തിൽനിന്ന് പൂർണ്ണമായി വേർപെടുത്തരുത്.
ലേവ്യപുസ്തകം 5 in മലയാളം ബൈബിള്‍