Text copied!
Bibles in Malayalam

1. രാജാക്കന്മാർ 22:31-40 in Malayalam

Help us?

1. രാജാക്കന്മാർ 22:31-40 in മലയാളം ബൈബിള്‍

31 “നിങ്ങൾ യിസ്രായേൽരാജാവിനോട് അല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത്” എന്ന് അരാം രാജാവ് തന്റെ മുപ്പത്തിരണ്ട് രഥനായകന്മാരോട് കല്പിച്ചിരുന്നു.
32 ആകയാൽ രഥനായകന്മാർ യെഹോശാഥാത്തിനെ കണ്ടപ്പോൾ: ‘ഇവൻ തന്നേ യിസ്രായേൽരാജാവ് എന്ന് പറഞ്ഞ് അവനോട് യുദ്ധം ചെയ്യുവാൻ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.
33 അവൻ യിസ്രായേൽരാജവല്ല എന്ന് രഥനായകന്മാർ മനസ്സിലാക്കി അവനെ വിട്ടുമാറി പോന്നു.
34 എന്നാൽ ഒരുവൻ യദൃച്ഛയാ വില്ലു കുലെച്ച് യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടെക്ക് എയ്തു; അവൻ തന്റെ തേരാളിയോട് : “എന്നെ യുദ്ധമുന്നണിയിൽനിന്ന് കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്ന് പറഞ്ഞു.
35 അന്ന് യുദ്ധം കഠിനമായി തീർന്നു; രാജാവിനെ അരാമ്യർക്ക് എതിരെ രഥത്തിൽ താങ്ങിനിർത്തിയിരുന്നു; സന്ധ്യാസമയത്ത് അവൻ മരിച്ചുപോയി. മുറിവിൽനിന്ന് രക്തം രഥത്തിനടിയിലേക്ക് ഒഴുകി.
36 സൂര്യൻ അസ്തമിക്കുമ്പോൾ ‘ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ’ എന്ന് പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.
37 അങ്ങനെ രാജാവ് മരിച്ചു; അവനെ ശമര്യയിലേക്ക് കൊണ്ടുവന്ന് അവിടെ അടക്കം ചെയ്തു.
38 രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ യഹോവയുടെ വചനപ്രകാരം നായ്ക്കൾ അവന്റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.
39 ആഹാബിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ ആനക്കൊമ്പ് കൊണ്ട് അരമന പണിതതും അവൻ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
40 ആഹാബ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകൻ അഹസ്യാവ് അവന് പകരം രാജാവായി.
1. രാജാക്കന്മാർ 22 in മലയാളം ബൈബിള്‍