Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 6:1-5 in Malayalam

Help us?

സദൃശവാക്യങ്ങൾ 6:1-5 in മലയാളം ബൈബിള്‍

1 മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ അന്യനു വേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
2 നിന്റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു; നിന്റെ വായിലെ മൊഴികളാൽ നീ കെണിയിലായി.
3 ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക; കൂട്ടുകാരന്റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്ന്, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക.
4 നിന്റെ കണ്ണിന് ഉറക്കവും നിന്റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്.
5 മാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക,
സദൃശവാക്യങ്ങൾ 6 in മലയാളം ബൈബിള്‍