Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 4:19-26 in Malayalam

Help us?

സദൃശവാക്യങ്ങൾ 4:19-26 in മലയാളം ബൈബിള്‍

19 ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെയാകുന്നു; ഏതിൽ തട്ടി വീഴും എന്ന് അവർ അറിയുന്നില്ല.
20 മകനേ, എന്റെ വചനങ്ങൾക്ക് ശ്രദ്ധതരുക; എന്റെ മൊഴികൾക്ക് നിന്റെ ചെവി ചായിക്കുക.
21 അവ നിന്റെ ദൃഷ്ടിയിൽനിന്ന് മാറിപ്പോകരുത്; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.
22 അവയെ കിട്ടുന്നവർക്ക് അവ ജീവനും അവരുടെ മുഴുവൻശരീരത്തിനും സൗഖ്യവും ആകുന്നു.
23 സകലജാഗ്രതയോടുംകൂടി നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലയോ ആകുന്നത്.
24 വായുടെ വക്രത നിന്നിൽനിന്ന് നീക്കിക്കളയുക; അധരങ്ങളുടെ വികടം നിന്നിൽനിന്ന് അകറ്റുക.
25 നിന്റെ കണ്ണ് നേരെ നോക്കട്ടെ; നിന്റെ ദൃഷ്ടി മുമ്പോട്ട് തന്നെ ആയിരിക്കട്ടെ.
26 നിന്റെ കാലുകളുടെ പാത നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
സദൃശവാക്യങ്ങൾ 4 in മലയാളം ബൈബിള്‍