Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 24:28-33 in Malayalam

Help us?

സദൃശവാക്യങ്ങൾ 24:28-33 in മലയാളം ബൈബിള്‍

28 കാരണം കൂടാതെ കൂട്ടുകാരന് വിരോധമായി സാക്ഷിനില്ക്കരുത്; നിന്റെ അധരംകൊണ്ട് ചതിക്കുകയും അരുത്.
29 “അവൻ എന്നോടു ചെയ്തതുപോലെ ഞാൻ അവനോടു ചെയ്യുമെന്നും ഞാൻ അവന് അവന്റെ പ്രവൃത്തിക്ക് പകരം കൊടുക്കും” എന്നും നീ പറയരുത്.
30 ഞാൻ മടിയന്റെ നിലത്തിനരികിലും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിന് സമീപത്തും കൂടി പോയി
31 അവിടെ മുള്ള് പടർന്നുപിടിച്ചിരിക്കുന്നതും കള നിറഞ്ഞ് നിലം മൂടിയിരിക്കുന്നതും അതിന്റെ കന്മതിൽ ഇടിഞ്ഞുകിടക്കുന്നതും കണ്ടു.
32 ഞാൻ അത് നോക്കി വിചാരിക്കുകയും അതു കണ്ട് ഉപദേശം പ്രാപിക്കുകയും ചെയ്തു.
33 കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈകെട്ടി കിടപ്പ്.
സദൃശവാക്യങ്ങൾ 24 in മലയാളം ബൈബിള്‍