Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 22:1-5 in Malayalam

Help us?

സദൃശവാക്യങ്ങൾ 22:1-5 in മലയാളം ബൈബിള്‍

1 അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്.
2 ധനവാനും ദരിദ്രനും ഒരു കാര്യത്തിൽ തുല്യരാണ്; അവരുടെ സൃഷ്ടാവ് യഹോവ തന്നെ.
3 വിവേകമുള്ളവൻ അനർത്ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികൾ നേരെ ചെന്ന് അനർത്ഥത്തിൽ അകപ്പെടുന്നു.
4 താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.
5 വക്രന്റെ വഴിയിൽ മുള്ളും കെണിയും ഉണ്ട്; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോട് അകന്നിരിക്കട്ടെ.
സദൃശവാക്യങ്ങൾ 22 in മലയാളം ബൈബിള്‍