Text copied!
Bibles in Malayalam

സദൃശവാക്യങ്ങൾ 21:15-20 in Malayalam

Help us?

സദൃശവാക്യങ്ങൾ 21:15-20 in മലയാളം ബൈബിള്‍

15 ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു.
16 വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.
17 ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല.
18 ദുഷ്ടൻ നീതിമാന് മറുവിലയാകും; അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും.
19 ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്.
20 ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു.
സദൃശവാക്യങ്ങൾ 21 in മലയാളം ബൈബിള്‍