Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 90:10-15 in Malayalam

Help us?

സങ്കീർത്തനങ്ങൾ 90:10-15 in മലയാളം ബൈബിള്‍

10 ഞങ്ങളുടെ ആയുഷ്കാലം എഴുപത് സംവത്സരം; ഏറെ ആയാൽ എൺപത്; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു.
11 നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ കോപത്തിന്റെ ശക്തിയെയും നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആര്?
12 ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കണമേ.
13 യഹോവേ, മടങ്ങിവരണമേ; എത്രത്തോളം താമസം? അടിയങ്ങളോട് സഹതാപം തോന്നണമേ.
14 കാലത്തു തന്നെ ഞങ്ങളെ നിന്റെ ദയകൊണ്ട് തൃപ്തരാക്കണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.
15 നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കണമേ.
സങ്കീർത്തനങ്ങൾ 90 in മലയാളം ബൈബിള്‍