Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 80:11-16 in Malayalam

Help us?

സങ്കീർത്തനങ്ങൾ 80:11-16 in മലയാളം ബൈബിള്‍

11 അത് കൊമ്പുകളെ സമുദ്രം വരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
12 വഴിപോകുന്നവർ എല്ലാം അത് പറിക്കുവാൻ തക്കവണ്ണം നീ അതിന്റെ വേലികൾ പൊളിച്ചുകളഞ്ഞത് എന്ത്?
13 കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അത് തിന്നുകളയുന്നു.
14 സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരണമേ; സ്വർഗ്ഗത്തിൽനിന്നു കടാക്ഷിച്ച് ഈ മുന്തിരിവള്ളിയെ സന്ദർശിക്കണമേ.
15 നിന്റെ വലങ്കൈ നട്ടതും നീ നിനക്കായി വളർത്തിയതുമായ ഈ തൈയെയും പരിപാലിക്കണമേ.
16 അതിനെ തീ വച്ചു ചുടുകയും വെട്ടിക്കളയുകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തുനിന്നുള്ള ഭർസനത്താൽ അവർ നശിച്ചുപോകുന്നു.
സങ്കീർത്തനങ്ങൾ 80 in മലയാളം ബൈബിള്‍