Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 72:1-5 in Malayalam

Help us?

സങ്കീർത്തനങ്ങൾ 72:1-5 in മലയാളം ബൈബിള്‍

1 ശലമോന്റെ ഒരു സങ്കീർത്തനം. ദൈവമേ, രാജാവിന് നിന്റെ ന്യായവും രാജകുമാരന് നിന്റെ നീതിയും നല്കണമേ.
2 അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ.
3 നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന് സമാധാനം വിളയട്ടെ.
4 ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ;
5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
സങ്കീർത്തനങ്ങൾ 72 in മലയാളം ബൈബിള്‍