Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 69:21-26 in Malayalam

Help us?

സങ്കീർത്തനങ്ങൾ 69:21-26 in മലയാളം ബൈബിള്‍

21 അവർ എനിക്ക് തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിക്കുവാൻ തന്നു.
22 അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും അവർ സമാധാനത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
23 അവരുടെ കണ്ണു കാണാത്തവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും വിറയ്ക്കുമാറാകട്ടെ.
24 നിന്റെ ക്രോധം അവരുടെമേൽ പകരണമേ; നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25 അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.
26 നീ ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.
സങ്കീർത്തനങ്ങൾ 69 in മലയാളം ബൈബിള്‍