Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 57:6-11 in Malayalam

Help us?

സങ്കീർത്തനങ്ങൾ 57:6-11 in മലയാളം ബൈബിള്‍

6 അവർ എന്റെ കാലടികൾക്ക് മുമ്പിൽ ഒരു വല വിരിച്ചു; എന്റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു; അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവർ തന്നെ വീണു. സേലാ.
7 എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.
8 എൻ സ്തുതിയേ, ഉണരുക; വീണയും കിന്നരവുമേ, ഉണരുവിൻ! ഞാൻ തന്നെ പ്രഭാതകാലത്ത് ഉണരും.
9 കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്ക് സ്തോത്രം ചെയ്യും; ജനതകളുടെ മദ്ധ്യേ ഞാൻ നിനക്ക് കീർത്തനം ചെയ്യും.
10 നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളം വലുതല്ലയോ?.
11 ദൈവമേ, നീ ആകാശത്തിന് മീതെ ഉയർന്നിരിക്കണമേ; നിന്റെ മഹത്വം സർവ്വഭൂമിയ്ക്കും ഉപരിയായി പരക്കട്ടെ.
സങ്കീർത്തനങ്ങൾ 57 in മലയാളം ബൈബിള്‍