Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 38:6-11 in Malayalam

Help us?

സങ്കീർത്തനങ്ങൾ 38:6-11 in മലയാളം ബൈബിള്‍

6 ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു.
7 എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിന് സൗഖ്യമില്ല.
8 ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു.
9 കർത്താവേ, എന്റെ ആഗ്രഹം എല്ലാം നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്ക് മറഞ്ഞിരിക്കുന്നതുമില്ല.
10 എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി.
11 എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു; എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു.
സങ്കീർത്തനങ്ങൾ 38 in മലയാളം ബൈബിള്‍