Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 25:4-9 in Malayalam

Help us?

സങ്കീർത്തനങ്ങൾ 25:4-9 in മലയാളം ബൈബിള്‍

4 യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ; നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!
5 നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവൻ ഞാൻ നിനക്കായി കാത്തിരിക്കുന്നു.
6 യഹോവേ, നിന്റെ കരുണയും ദയയും ഓർക്കണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7 എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; യഹോവേ, നിന്റെ കൃപമൂലം, നിന്റെ ദയനിമിത്തം തന്നെ,എന്നെ ഓർക്കണമേ.
8 യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവ്വഴിയിൽ പഠിപ്പിക്കുന്നു.
9 സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
സങ്കീർത്തനങ്ങൾ 25 in മലയാളം ബൈബിള്‍