Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 25:1-7 in Malayalam

Help us?

സങ്കീർത്തനങ്ങൾ 25:1-7 in മലയാളം ബൈബിള്‍

1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, നിങ്കലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു;
2 എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
3 നിനക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
4 യഹോവേ, നിന്റെ വഴികൾ എന്നെ അറിയിക്കണമേ; നിന്റെ പാതകൾ എനിക്ക് ഉപദേശിച്ചു തരണമേ!
5 നിന്റെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവൻ ഞാൻ നിനക്കായി കാത്തിരിക്കുന്നു.
6 യഹോവേ, നിന്റെ കരുണയും ദയയും ഓർക്കണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7 എന്റെ യൗവ്വനത്തിലെ പാപങ്ങളും ലംഘനങ്ങളും ഓർക്കരുതേ; യഹോവേ, നിന്റെ കൃപമൂലം, നിന്റെ ദയനിമിത്തം തന്നെ,എന്നെ ഓർക്കണമേ.
സങ്കീർത്തനങ്ങൾ 25 in മലയാളം ബൈബിള്‍