Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 140:4-9 in Malayalam

Help us?

സങ്കീർത്തനങ്ങൾ 140:4-9 in മലയാളം ബൈബിള്‍

4 യഹോവേ, ദുഷ്ടന്റെ കൈയിൽനിന്ന് എന്നെ കാക്കണമേ; സാഹസക്കാരനിൽനിന്ന് എന്നെ പരിപാലിക്കണമേ; അവർ എന്റെ കാലടികൾ മറിച്ചുകളയുവാൻ ഭാവിക്കുന്നു.
5 ഗർവ്വിഷ്ഠന്മാർ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികിൽ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വച്ചിരിക്കുന്നു. സേലാ.
6 “നീ എന്റെ ദൈവം” എന്ന് ഞാൻ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകൾ കേൾക്കണമേ.
7 എന്റെ രക്ഷയുടെ ബലമായ കർത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്റെ തലയിൽ ശിരസ്ത്രം വയ്ക്കുന്നു.
8 യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങൾ നടത്തരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്റെ ദുരുപായം സാധിപ്പിക്കുകയും അരുതേ. സേലാ.
9 എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ, - അവരുടെ അധരങ്ങളുടെ തിന്മ അവരെ മൂടിക്കളയട്ടെ.
സങ്കീർത്തനങ്ങൾ 140 in മലയാളം ബൈബിള്‍