Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 139:6-10 in Malayalam

Help us?

സങ്കീർത്തനങ്ങൾ 139:6-10 in മലയാളം ബൈബിള്‍

6 ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; അത് എനിക്കു ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു.
7 നിന്റെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും? തിരുസന്നിധി വിട്ട് ഞാൻ എവിടേക്ക് ഓടും?
8 ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്.
9 ഞാൻ ഉഷസ്സിന്റെ ചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തു ചെന്നു വസിച്ചാൽ
10 അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.
സങ്കീർത്തനങ്ങൾ 139 in മലയാളം ബൈബിള്‍