Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 136:1-11 in Malayalam

Help us?

സങ്കീർത്തനങ്ങൾ 136:1-11 in മലയാളം ബൈബിള്‍

1 യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.
2 ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
3 കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
4 ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
5 ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
6 ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ചവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
7 വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
8 പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയവന്- അവന്റെ ദയ എന്നേക്കുമുള്ളത്.
9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
10 ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
11 അവരുടെ ഇടയിൽനിന്ന് യിസ്രായേൾജനത്തെ പുറപ്പെടുവിച്ചവന് - അവന്റെ ദയ എന്നേക്കുമുള്ളത്.
സങ്കീർത്തനങ്ങൾ 136 in മലയാളം ബൈബിള്‍