Text copied!
Bibles in Malayalam

സങ്കീർത്തനങ്ങൾ 119:156-160 in Malayalam

Help us?

സങ്കീർത്തനങ്ങൾ 119:156-160 in മലയാളം ബൈബിള്‍

156 യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.
157 എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
158 ഞാൻ ദ്രോഹികളെ കണ്ട് വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
159 നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ട്, യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ.
160 നിന്റെ വചനത്തിന്റെ സാരം സത്യം തന്നെ; നിന്റെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ.
സങ്കീർത്തനങ്ങൾ 119 in മലയാളം ബൈബിള്‍