Text copied!
Bibles in Malayalam

ലേവ്യപുസ്തകം 11:9-18 in Malayalam

Help us?

ലേവ്യപുസ്തകം 11:9-18 in മലയാളം ബൈബിള്‍

9 “‘വെള്ളത്തിലുള്ള എല്ലാറ്റിലുംവച്ചു നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവ എല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
10 എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലിക്കുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കണം.
11 അവ നിങ്ങൾക്ക് അറപ്പായി തന്നെ ഇരിക്കണം. അവയുടെ മാംസം തിന്നരുത്; അവയുടെ ശവം നിങ്ങൾക്ക് അറപ്പായിരിക്കണം.
12 ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങൾക്ക് അറപ്പായിരിക്കണം.
13 “‘പക്ഷികളിൽ നിങ്ങൾക്ക് അറപ്പായിരിക്കേണ്ടുന്നവ ഇവയാണ്: അവയെ തിന്നരുത്; അവ അറപ്പാകുന്നു: കഴുകൻ, ചെമ്പരുന്ത്,
14 കടൽറാഞ്ചൻ, ഗൃദ്ധ്രം, അതതു വിധം പരുന്ത്,
15 അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,
16 പുള്ള്, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ,
17 നത്ത്, നീർക്കാക്ക, കൂമൻ, മൂങ്ങ,
18 വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരുഞാറ,
ലേവ്യപുസ്തകം 11 in മലയാളം ബൈബിള്‍