Text copied!
Bibles in Malayalam

ലൂക്കോസ് 2:47-51 in Malayalam

Help us?

ലൂക്കോസ് 2:47-51 in മലയാളം ബൈബിള്‍

47 അവന്റെ വാക്ക് കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ട് അവർ അതിശയിച്ചു;
48 അമ്മ അവനോട്: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ട് നിന്നെ കണ്ടുപിടിക്കാൻ വളരെ വിഷമിച്ചു എന്നു പറഞ്ഞു.
49 അവൻ അവരോട്: എന്നെ എന്തിനാണ് അന്വേഷിച്ചത് ? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണം എന്നു നിങ്ങൾ അറിയുന്നില്ലയോ. എന്നു പറഞ്ഞു.
50 അവൻ തങ്ങളോട് പറഞ്ഞ വാക്ക് അവർക്ക് മനസ്സിലായില്ല.
51 പിന്നെ അവൻ അവരോടുകൂടെ നസറെത്തിൽ വന്നു മാതാപിതാക്കളെ അനുസരിച്ചു ജീവിച്ചു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
ലൂക്കോസ് 2 in മലയാളം ബൈബിള്‍