Text copied!
Bibles in Malayalam

ഫിലിപ്യർ 4:10-14 in Malayalam

Help us?

ഫിലിപ്യർ 4:10-14 in മലയാളം ബൈബിള്‍

10 നിങ്ങൾ പിന്നെയും എനിക്ക് വേണ്ടി വിചാരിക്കുവാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നെ നിങ്ങൾക്ക് വിചാരമുണ്ടായിരുന്നു. എങ്കിലും സഹായിക്കുവാൻ അവസരം കിട്ടിയില്ല.
11 ആവശ്യം നിമിത്തമല്ല ഞാൻ പറയുന്നത്; എന്തെന്നാൽ ഏത് സാഹചര്യത്തിലും സംതൃപ്തിയോടിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്.
12 താഴ്ചയിൽ എങ്ങനെ ഇരിക്കണം എന്നും സമൃദ്ധിയിൽ എങ്ങനെ ജീവിക്കണമെന്നും എനിയ്ക്കറിയാം; തൃപ്തനായിരിക്കുന്നതിന്റെയും വിശന്നിരിക്കുന്നതിന്റെയും സമൃദ്ധിയിൽ ഇരിക്കുന്നതിന്റെയും ബുദ്ധിമുട്ട് അനുഭവിക്കുന്നതിന്റെയും രഹസ്യം എന്തെന്ന് എല്ലാ സാഹചര്യങ്ങളിലും ഞാൻ പഠിച്ചിരിക്കുന്നു.
13 എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും.
14 എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചത് നന്നായി.
ഫിലിപ്യർ 4 in മലയാളം ബൈബിള്‍