Text copied!
Bibles in Malayalam

ഉത്തമഗീതം 1:11-16 in Malayalam

Help us?

ഉത്തമഗീതം 1:11-16 in മലയാളം ബൈബിള്‍

11 ഞങ്ങൾ നിനക്ക് വെള്ളിമണികളോടു കൂടിയ സുവർണ്ണസരപ്പളിമാല ഉണ്ടാക്കിത്തരാം.
12 രാജാവ് ഭക്ഷണത്തിനിരിക്കുമ്പോൾ എന്റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.
13 എന്റെ പ്രിയൻ എനിക്ക് സ്തനങ്ങളുടെ മദ്ധ്യേ കിടക്കുന്ന മൂറിൻ കെട്ടുപോലെയാകുന്നു.
14 എന്റെ പ്രിയൻ എനിക്ക് ഏൻഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.
15 എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ; നിന്റെ കണ്ണ് പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു.
16 എന്റെ പ്രിയനേ, നീ സുന്ദരൻ, നീ മനോഹരൻ; നമ്മുടെ കിടക്കയും പച്ചയാകുന്നു.
ഉത്തമഗീതം 1 in മലയാളം ബൈബിള്‍