Text copied!
CopyCompare
മലയാളം ബൈബിള്‍ - സഭാപ്രസംഗി - സഭാപ്രസംഗി 6

സഭാപ്രസംഗി 6:8-12

Help us?
Click on verse(s) to share them!
8മൂഢനെക്കാൾ ജ്ഞാനിക്ക് എന്തു വിശേഷതയുള്ളു? പരിജ്ഞാനത്തോടെ ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്ന സാധുവിന് എന്തു വിശേഷതയുള്ളു?
9മോഹിച്ച് അലഞ്ഞു നടക്കുന്നതിനെക്കാൾ കണ്ണുകൊണ്ട് കാണുന്നത് നല്ലത്; അതും മായയും വൃഥാപ്രയത്നവും തന്നെ.
10ഒരുവൻ ജീവിതത്തിൽ എന്തു തന്നെ ആയിരുന്നാലും അവന് പണ്ടേ പേര് വിളിച്ചിരിക്കുന്നു; മനുഷ്യൻ എന്താകും എന്ന് വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിക്കുവാൻ അവന് കഴിവില്ല.
11മായയെ വർദ്ധിപ്പിക്കുന്ന വാക്കുകൾ എത്ര തന്നെ പെരുക്കിയാലും മനുഷ്യന് എന്തു ലാഭം?
12മനുഷ്യന്റെ ജീവിതകാലത്ത്, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും, അവന് എന്താകുന്നു നല്ലത് എന്ന് ആർക്കറിയാം? അവന്റെ ശേഷം സൂര്യനു കീഴിൽ എന്തു സംഭവിക്കും എന്ന് മനുഷ്യനോട് ആര് അറിയിക്കും?

Read സഭാപ്രസംഗി 6സഭാപ്രസംഗി 6
Compare സഭാപ്രസംഗി 6:8-12സഭാപ്രസംഗി 6:8-12