Text copied!
CopyCompare
മലയാളം ബൈബിള്‍ - സദൃശവാക്യങ്ങൾ - സദൃശവാക്യങ്ങൾ 14

സദൃശവാക്യങ്ങൾ 14:1-6

Help us?
Click on verse(s) to share them!
1സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീട് പണിയുന്നു; ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.
2നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു.
3ഭോഷന്റെ വായിൽ ഡംഭത്തിന്റെ വടിയുണ്ട്; ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു.
4കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്.
5വിശ്വസ്തസാക്ഷി ഭോഷ്കു പറയുകയില്ല; കള്ളസ്സാക്ഷി ഭോഷ്കു പറയുന്നു.
6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം.

Read സദൃശവാക്യങ്ങൾ 14സദൃശവാക്യങ്ങൾ 14
Compare സദൃശവാക്യങ്ങൾ 14:1-6സദൃശവാക്യങ്ങൾ 14:1-6